Narendraraghunath Profile Picture

Narendraraghunath

Back to list Added Oct 31, 2006

വിശ്വാസത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ രചിച്ച് നരേന്ദ്ര രഘുനാഥ്‌ : mathrubhumi - 02.02.2011

movies/malayalam/156187/
വിശ്വാസത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ രചിച്ച് നരേന്ദ്ര രഘുനാഥ്‌



02 Feb 2011


ന്യൂഡല്‍ഹി: ഓരോ ചിത്രത്തിനും വിവിധതലങ്ങളുണ്ട്. കുറച്ചുനേരം നോക്കിനിന്നാല്‍ ഒരുതരം ശൂന്യത വരെ അതുണ്ടാക്കും. വീണ്ടും നോക്കിനിന്നാല്‍ ആസ്വാദകരുടെ ഇഷ്ടംപോലെ അവയില്‍ വ്യാഖ്യാനവും ഉരുത്തിരിയും. വിശ്വാസവും അതുപോലെതന്നെ. തന്റെ ചിത്രങ്ങളിലും ശില്‍പ്പങ്ങളിലും ഇത്തരം വിശ്വാസങ്ങളെ ഇഴകീറി വിശകലനം ചെയ്ത് ദൈവങ്ങളെ അറിയാനുള്ള ശ്രമം നടത്തുകയാണ് മലയാളിയായ നരേന്ദ്ര രഘുനാഥ്. അഹമ്മദാബാദിലെ വിവിധ ഫൈന്‍ ആര്‍ട്‌സ് കോളജുകളില്‍ സന്ദര്‍ശക അധ്യാപകന്‍കൂടിയായ നരേന്ദ്രന്റെ ശില്‍പ്പ, ചിത്ര പ്രദര്‍ശനങ്ങള്‍ ഡല്‍ഹിയിലെ ശ്രീറാം ഭാരതീയ കലാ കേന്ദ്രത്തില്‍ തുടങ്ങി.

സ്വാതന്ത്ര്യവും അസ്വാതന്ത്ര്യവും ഒരേസമയം പ്രദാനം ചെയ്യുന്ന മുള്ളുവേലികള്‍ സമൂഹത്തില്‍ നിരവധിയാണ്. ഒരു വിഭാഗത്തിന് സുരക്ഷിതത്വമാണ് ഇത് നല്‍കുന്നതെങ്കില്‍ മറ്റൊരുവിഭാഗത്തിന്റെ സ്വാതന്ത്ര്യത്തെ അത് വരിഞ്ഞുകെട്ടുകയും ചെയ്യും. അതിര്‍വരമ്പുകളുടെ വ്യത്യസ്തമായ ഈ വ്യാഖ്യാനങ്ങള്‍ നരേന്ദ്രന്റെ ചിത്രങ്ങളില്‍ കാണാം.

മൈക്കല്‍ ആഞ്ചലോയുടെ 'പിയെറ്റ'യെ തന്റേതായ രീതിയില്‍ നരേന്ദ്ര രഘുനാഥ് ചിത്രീകരിക്കുന്നു. ഇവിടെ യേശുവിന് സ്ത്രീരൂപവും മേരിക്ക് പുരുഷരൂപവുമാണ് നല്‍കുന്നത്. പാശ്ചാത്യദൈവങ്ങളില്‍ പുരുഷന്‍മാര്‍ക്കാണ് ആധിപത്യമെങ്കില്‍ ഭാരതത്തില്‍ സ്ത്രീക്കും ഒപ്പംതന്നെ സ്ഥാനമുണ്ട്.

'സൂഫീസ് ബേര്‍ഡ്‌സ് തിക്ക് സ്‌കിന്‍ ജാക്കറ്റ്' എന്ന ചിത്രം സുരക്ഷിതത്വവും അസ്വാതന്ത്ര്യവും ഒരേപോലെയുണ്ടാക്കുന്ന അതിര്‍വരമ്പുകളെയാണ് വരച്ചുകാട്ടുന്നത്. സ്ത്രീകളെ എന്നും പഴയ സംസ്‌കാരത്തിലും വിശ്വാസത്തിലും തളച്ചിടാനാണ് സമൂഹം ശ്രമിക്കുന്നതെന്ന് നരേന്ദ്രന്‍ പറയുന്നു. തുണിക്കഷ്ണങ്ങള്‍ കൊണ്ട് പ്രത്യേകരീതിയില്‍ രൂപകല്‍പ്പന ചെയ്തതാണ് 'ഗീത് ഗോവിന്ദ്'. എല്ലാ കലയും ദൈവത്തിലെത്താനുള്ളതാണെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നതാണ് ഈ സൃഷ്ടി.

സമയത്തെപ്പോലും പഴയകാലത്ത് തളച്ചിടാനുള്ള ശ്രമങ്ങളെയും നരേന്ദ്രന്‍ തന്റെ സൃഷ്ടിയിലൂടെ വിമര്‍ശിക്കുന്നുണ്ട്. 'താണ്ടവ്', 'ഡിമോളിഷ്ഡ് വിന്‍ഡോ' എന്നിവയും പ്രദര്‍ശനത്തിലുണ്ട്. ഈമാസം നാലുവരെ രാവിലെ 11 മുതല്‍ വൈകിട്ട് ഏഴു വരെയാണ് പ്രദര്‍ശനം. കണ്ണൂര്‍ സ്വദേശിയാണ് നരേന്ദ്ര രഘുനാഥ്. ബിന്ദുവാണ് ഭാര്യ. മകള്‍ അഞ്ജലി.

Artmajeur

Receive our newsletter for art lovers and collectors