Narendraraghunath Immagine del profilo

Narendraraghunath

Ritorna alla lista Aggiunto il 31 ott 2006

Mathru Bhoomi- by p yamini

മൗനത്തിനതീതം, സുഹൃത്തുക്കളുടെ ഈ ചിത്രഭാഷ

Posted on: 13 May 2010


ചിത്രങ്ങള്‍ മൗനമായി സംസാരിക്കുമത്രെ. മൈസൂരില്‍ കഴിഞ്ഞവര്‍ഷം നടന്ന ചിത്രകലാ ക്യാമ്പിനിടയില്‍ വീണുകിട്ടിയ അലസനിമിഷങ്ങള്‍ക്കിടെ രണ്ടു മലയാളി കലാകാരന്മാര്‍ ഭാഷയ്ക്കതീതമായ ചിത്രലോകത്തിന്റെ സമാനതകളില്‍ ആഴ്ന്നിറങ്ങി. പരിണതഫലമായുണ്ടായത് ചിത്രകലാപരിഷത്തിലെ ഇരുവരുടെയും ചിത്രപ്രദര്‍ശനമാണ്.

ചിത്രകലയുടെ രണ്ടു വ്യത്യസ്ത സ്വഭാവങ്ങളില്‍നിന്ന് ഉയിര്‍കൊണ്ട നരേന്ദ്ര രഘുനാഥിന്റെയും സുരേന്ദ്രന്‍ കാര്‍ത്യായന്റെയും ചിത്രങ്ങളുടെ വ്യത്യസ്തതയാര്‍ന്നൊരു അവതരണമാണ് കുമാരകൃപ റോഡിലെ പരിഷത്ത് ഗാലറിയില്‍ നടക്കുന്നത്.

ഒരാള്‍ വരകള്‍ കൊണ്ട് വര്‍ണലോകം തീര്‍ക്കുമ്പോള്‍ മറ്റൊരാള്‍ തരുന്നത് പച്ചപ്പിന്റെയും പ്രതീക്ഷയുടെയും തിരിനാളമാണ്.
കോഴിക്കോട് പറയഞ്ചേരി സ്വദേശി നരേന്ദ്ര രഘുനാഥ് 12 വര്‍ഷങ്ങള്‍ക്കുമുമ്പാണ് വരകളില്‍ പരീക്ഷണം തുടങ്ങിയത്. ലംബരേഖ കള്‍ക്കും സമാന്തരരേഖകള്‍ക്കും പുറമെ റിക്ലൈനിങ് രേഖകളെന്നറിയപ്പെടുന്ന ചെരിഞ്ഞ രേഖകളും ഇദ്ദേഹത്തിന്റെ നാഗരികമുഖങ്ങളുടെ ചിത്രങ്ങളില്‍ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. പെയിന്റിങ് ബ്രഷുപയോഗിക്കാതെ നടത്തിയ പരീക്ഷണം കലോത്സുകരായ വിദ്യാര്‍ഥികളടക്കമുള്ളവരെ ആകര്‍ഷിക്കുന്നു.

അഹമ്മദാബാദിന്റെ കനത്ത നാഗരികലയം നരേന്ദ്രന്റെ ചിത്രങ്ങളിലേക്ക് പടരുകയായിരുന്നു. ബഹുനില ക്കെട്ടിടങ്ങളായും വയലിനിലെ മ്യൂസിക് നോട്ടുകളായും നാഗരികമുഖത്തിന്റെ വ്യത്യസ്തഭാവങ്ങള്‍ ഈ വരകള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ഗുഹാചിത്രങ്ങളിലെ ലിപികള്‍ക്ക് സമാനമായ രീതിയാണ് മിക്ക ചിത്രങ്ങളിലും ുപയോഗിച്ചിരിക്കുന്നത്.
ബാംഗ്ലൂരിലും ഈ നാഗരികലയം ഉറങ്ങിക്കിടക്കുന്നുണ്ടെന്ന് നരേന്ദ്രന്‍ പറയുന്നു. ''ബാംഗ്ലൂരിനുപുറമെ സഞ്ചരിച്ചതും താമസിച്ചതുമായ മിക്ക പട്ടണങ്ങളിലും ഇതുണ്ട്''- അഹമ്മദാബാദ് സെപ്റ്റ് സര്‍വകലാശാലയില്‍ കലയില്‍ ബിരുദാനന്ദരബിരുദ വിദ്യാര്‍ഥി കൂടിയായ ഈ 43-കാരന്‍ പറഞ്ഞു.

എണ്‍പതുകളില്‍ ഡല്‍ഹിയില്‍ താമസിച്ചിരുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളിലും ആ കാലഘട്ടത്തിന്റെ നിഴലാട്ടമുണ്ട്. നാഗരികജീവിതം ഒറ്റപ്പെടലിലാണ് അവസാനിക്കുന്നതെന്ന ചിന്താശകലം അദ്ദേഹത്തിന്റെ ഓരോ ചിത്രവും അടിവരയിടുന്നു.നഗരവത്കരണത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും അതിപ്രസരം നഷ്ടമാക്കിയ ഔഷധസസ്യങ്ങളുടെ പച്ചപ്പാണ് സുരേന്ദ്രന്‍ കാര്‍ത്യായന്റെ ചിത്രങ്ങളുടെ കാതല്‍. വെള്ളായണി കാര്‍ഷിക സര്‍വകലാശാലയിലെ ആര്‍ട്ടിസ്റ്റ്കൂടിയായ ഈ മൂവാറ്റുപുഴ സ്വദേശി കാമ്പസ്സിലേതടക്കമുള്ള ഔഷധസസ്യങ്ങള്‍ അന്യമാകുന്നതിനെ വര്‍ണലോകത്തിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നു.

കീഴാര്‍നെല്ലിയും കമ്യൂണിസ്റ്റ് പച്ചയും തൊട്ടാവാടിയും എല്ലാം ഇതിന്റെ ഇരകളെന്ന് ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. വിളിപ്പാടകലെ കുന്നും അതിനു മുന്നിലായി തൊട്ടാവാടിയും വരച്ചിരിക്കുന്ന കാഴ്ച വ്യത്യസ്തമാണ്. പശ്ചാത്തലത്തിലുള്ള കുന്ന് ചെറുതായും തൊട്ടാവാടി അതിലുമുയര്‍ന്നും നില്‍ക്കുന്നത് ഇവയുടെ പ്രസക്തി എടുത്തുകാണിക്കുന്നു. കൊച്ചു പുഷ്പങ്ങളും ഇലകളും വ്യത്യസ്ത ബിംബങ്ങളായാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ മിന്നിമറയുന്നത്.സംസാരിക്കുന്നത് മലയാളമോ ഇംഗ്ലീഷോ അല്ല. മറിച്ച്, ചിത്രങ്ങളുടെ മൗനം നിറഞ്ഞ ഭാഷയാണെന്ന് ഇവ അടിവരയിടുന്നു.

പി. യാമിനി
nri/pravasibharatham/article_100009/

Artmajeur

Ricevi la nostra newsletter per appassionati d'arte e collezionisti