Narendraraghunath Immagine del profilo

Narendraraghunath

Ritorna alla lista Aggiunto il 31 ott 2006

വിശ്വാസത്തിന്റെ വര്‍ണങ്ങളുമായി നരേന്ദ്ര രഘുനാഥ് : Malayala Manorama New Delhi

വിശ്വാസത്തിന്റെ വര്‍ണങ്ങളുമായി നരേന്ദ്ര രഘുനാഥ്
- സ്വന്തം ലേഖകന്‍
Story Dated: Thursday, February 3, 2011 21:32 hrs IST

ന്യൂഡല്‍ഹി: ചിത്രങ്ങളിലൂടെയും ശില്‍പങ്ങളിലൂടെയും വിശ്വാസത്തിന്റെ കഥ പറയുകയാണു നരേന്ദ്ര രഘുനാഥ്. തലസ്ഥാന നഗരിയില്‍ ഈ മലയാളിയൊരുക്കിയ ചിത്ര, ശില്‍പ പ്രദര്‍ശനം അതുകൊണ്ടു തന്നെ വ്യത്യസ്തതയുടെ ക്യാന്‍വാസൊരുക്കുന്നു.

കോപ്പര്‍നിക്കസ് മാര്‍ഗില്‍ ശ്രീറാം ഭാരതീയ കലാകേന്ദ്രയില്‍ കഴിഞ്ഞ ഒന്നിന് ആരംഭിച്ച പ്രദര്‍ശനം, ചിത്ര, ശില്‍പങ്ങളുടെ അപൂര്‍വ സംഗമകാഴ്ചയാണ്.
വിശ്വാസം പ്രമേയമൊരുക്കുന്ന ചിത്രങ്ങളും ശില്‍പങ്ങളുമാണു രഘുനാഥിന്റെ പ്രദര്‍ശനത്തിലുള്ളത്. ആക്രിലിക്കിലാണു ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ചിത്രങ്ങളിലും ശില്‍പങ്ങളിലും ഈ കണ്ണൂര്‍ സ്വദേശിക്കുള്ള കരവിരുതിന്റെ നേര്‍ക്കാഴ്ചയാണു പ്രദര്‍ശനം. രാജ്യത്തെ വിവിധ ഫൈന്‍ ആര്‍ട്സ് കോളജുകളില്‍ സന്ദര്‍ശക അധ്യാപകനായ രഘുനാഥ്, തലസ്ഥാന നഗരിയില്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്ര പ്രദര്‍ശനമാണിത്.1984ല്‍ പാലക്കാട് വിക്ടോറിയ കോളജില്‍ ഡിഗ്രി പഠനകാലം മുതല്‍ ചിത്രങ്ങള്‍ രഘുനാഥിനോടു കൂട്ടുകൂടിയെങ്കിലും, സ്വതന്ത്ര പ്രദര്‍ശനമൊരുക്കുന്നത് 2006ലാണ്.

നാലു വര്‍ഷത്തിനുള്ളില്‍ ചെന്നൈ, ബാംഗ്ലൂര്‍, മൈസൂര്‍, അഹമ്മദാബ് എന്നീ നഗരങ്ങളിലുള്‍പ്പെടെ കേരളത്തിനകത്തും പുറത്തും രഘുനാഥ് പ്രദര്‍ശനങ്ങളൊരുക്കി. ആകെ അവതരിപ്പിച്ചത് 14 പ്രദര്‍ശനങ്ങള്‍.

തലസ്ഥാന നഗരിയില്‍ നാളെ വരെയാണു രഘുനാഥിന്റെ പ്രദര്‍ശനം. സമയം: രാവിലെ 11 മുതല്‍ വൈകിട്ട് ഏഴു വരെ.

Artmajeur

Ricevi la nostra newsletter per appassionati d'arte e collezionisti